തിരുവനന്തപുരം: തൃക്കാക്കരയിൽ പിടി തോമസിനെക്കാൾ വോട്ട് ഉമാ തോമസിന് ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തനം ഒരിക്കലും നടന്നിട്ടില്ല. അത് കോൺഗ്രസ് ശൈലിയല്ല, ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് സർക്കാർ കണ്ടെത്തട്ടെ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടയാളാണ് താൻ. എൽഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള പ്രചരണവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. അത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തലപറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









