തിരുവമ്പാടി ചേപ്പിലംതോട് പുല്ലപ്പള്ളിയില്‍ 12-കാരനുനേരെ കാട്ടുപന്നിയുടെ ആക്രമണം . പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് പരിക്കേറ്റത് . ശനിയാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം.രാവിലെ സൈക്കിളില്‍ സഞ്ചരിക്കവെ ആയിരുന്നു ആക്രമണം. സമീപത്തെ പറമ്പില്‍ നിന്നു ഇറങ്ങി വന്ന കാട്ടുപന്നി ആദ്യം സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അദിനാന്‍ വീണതോടെ പന്നി കുട്ടിയേയും ആക്രമിച്ചു. ശേഷം സമീപത്ത വീട്ടുവളപ്പിലേക്ക് കയറിയ കാട്ടുപന്നിയെ പിന്നീട് വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ എത്തി വെടിവെച്ചു കൊന്നു. ഈ മേഖലയില്‍ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും മറ്റും സ്ഥിരമാണെങ്കിലും ആളുകളെ ആക്രമിക്കുന്നത് ആദ്യമാണ്. ആക്രമത്തില്‍ പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനപ്രദേശമോ മറ്റോ അല്ലാതിരുന്നിട്ട് പോലും ജനവാസ മേഖലയില്‍ പന്നിയിറങ്ങിയതില്‍ വലിയ ആശങ്കയിലാണ് നാട്ടുകാര്‍.കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
അതെ സമയം കാട്ടുപന്നി ശല്യം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമനിര്‍മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









