തൊടുപുഴ∙ ആൺസുഹൃത്തിനൊപ്പം ഇടുക്കി ശാന്തൻപാറയിലെ പൂപ്പാറ വ്യൂപോയിന്റ് കാണാനെത്തിയ
അതിഥിത്തൊഴിലാളിയായ പതിനഞ്ചുകാരിയെ പ്രദേശവാസികളായ നാലുപേർ ചേർന്ന് പീഡിപ്പിച്ചു.
സുഹൃത്തിനെ മർദിച്ച് ഓടിച്ചുവിട്ട ശേഷം പെൺകുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്ത് ബഹളം വച്ച് ആളെക്കൂട്ടി തിരികെച്ചെന്നപ്പോഴേക്കും നാലുപേരും പെൺകുട്ടിയെ തേയിലക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം 2 പേർ പിടിയിലായതായി പൊലീസ് അറിയിച്ചു. ഏലത്തോട്ടത്തിൽ ജോലിക്കായി ബംഗാളിൽ നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെൺകുട്ടി. ഇതേ തോട്ടത്തിൽ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിൽ എത്തിയത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









