ഇതിന്‍റെ ജഡവുമായി രണ്ട് ദിവസങ്ങളായി അമ്മയാന കാടിനോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. ഇതിന് ശേഷമാണ് തേയില ത്തോട്ടത്തിലേക്ക് കയറിയത്. തുടര്‍ന്ന് പരിസരവാസികള്‍ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയാനയുടെ ജഡം തൊടാന്‍ പോലുമായില്ല. ഇവരുടെ കണ്‍മുന്നില്‍ വച്ച് തന്നെ വീണ്ടും കുഞ്ഞിന്‍റെ ജഡം വാരിയെടുത്ത് തോട്ടത്തിലൂടെ നീങ്ങുന്ന അമ്മയാനയെ വീഡിയോയില്‍ ( Viral Video ) കാണാം. എന്നാൽ മുപ്പതോളം ആനകള്‍ വരുന്ന ഒരു കൂട്ടം തന്നെ ഇതിനൊപ്പമുണ്ട്. തോട്ടത്തിനകത്ത് ഇത്രയധികം ആനകളെത്തിയതോടെ പരിസരവാസികള്‍ പരിഭ്രാന്തിയിലാണ്. സ്ഥിതിഗതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് വിലയിരുത്തുകയാണ് വനംവകുപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.