സ്വവർഗാനുരാഗിയായ ആദില നസ്രീൻ തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്നു. പങ്കാളിയായ ഫാത്തിമ നൂറയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി ആലുവ സ്വദേശി ആദില പോലീസിൽ പരാതി നൽകി . വീട്ടിൽ നിന്നുള്ള ക്രൂര പീഡനത്തെ തുടർന്ന് നീതി തേടിയുള്ള പോരാട്ടത്തിലാണ് സ്വവർഗ അനുരാഗികളായ ഫാത്തിമ നൂറയും ആദില നസിറിനും . സ്വവർഗരതി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള നിയമപോരാട്ടത്തിലാണ് ആദില.
ഇരുവരുടെയും ബന്ധത്തെ എതിർത്ത വീട്ടുകാർ ഇവരെ ശാരീരികമായി മർദ്ദിച്ചുവെന്നും പറയുന്നു വീടുകളിൽ നിന്ന് ഒളിച്ചോടിയ ഇവർ വനജ കലക്റ്റീവിൽ സഹായം തേടുകയായിരുന്നു. നൂറയുടെ വീട്ടുകാർ ആളെക്കൂട്ടി സംഘടനയ്‌ക്കെതിരെ രംഗത്ത് വന്നു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ല എന്നവർ പറഞ്ഞതായി ആദില ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിൽ വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറല്ലെന്നും അവർ അപകടകാരികളാണെന്നുമായിരുന്നു നൂറ പറഞ്ഞത്.എന്നാൽ, ആദിലയുടെ കുടുംബത്തിൽ നിന്നും ഇത്രയും പ്രശ്നമുണ്ടായില്ല. ആദിലയുടെ ഉമ്മയും ബന്ധുക്കളും ആദിലയുടെ കൂടെ നൂറയെയും കൂട്ടിക്കൊണ്ടു പോയി. നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും പറഞ്ഞായിരുന്നു നൂറയെ സ്വീകരിച്ചത്. ആദിലയുടെ വീട്ടിൽ വച്ച് ഇരുവരും നിരന്തരം ഇമോഷണൽ ബ്ലാക്ക് മെയിലിംഗിന് വിധേയരായിരുന്നു. പല രാത്രികളിലും ഉറങ്ങാൻ പോലും അനുവദിക്കാതെ അവരോട് പ്രണയം ഉപേക്ഷിക്കാൻ നൂറയുടെ വീട്ടുകാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തുടർന്ന് നൂറയുടെ ഉമ്മയും ബന്ധുക്കളും ചേർന്ന് ആദിലയുടെ വീട്ടിലെത്തി നൂറയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നൂറയെ തിരിച്ചുകിട്ടാൻ തലശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആദിലയെയും നൂറയെയും ബിനാനിപുരം പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും സ്വസമ്മതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായവരാണെന്ന് മനസിലാക്കി പോലീസ്. ഇപ്പോൾ നൂറയെ തിരിച്ചുകിട്ടാനുള്ള പ്രയത്നത്തിലാണ് ഈ പെൺകുട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









