തമിഴ്നാട്ടിലും കേരളത്തിലുമായി ഏറെ ആരാധകരുള്ള താരമാണ് സൂര്യ. തമിഴ്നാട്ടിലെ നാമക്കൽ സ്വദേശിയായ ജഗദീഷ് എന്ന ആരാധകൻ വാഹനാപകടത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. നാമക്കലിലെ സൂര്യ ഫാൻസ് സെക്രട്ടറി കൂടിയായിരുന്നു ജഗദീഷ്. ഈ ആരാധകന്റെ വീട്ടിലേക്ക് സൂര്യ എത്തിയതാണ് പുതിയ ചർച്ചകൾക്ക് അടിസ്ഥാനം. വിവരമറിഞ്ഞ് ജഗദീഷിന്റെ നാമക്കലിലെ വീട്ടിലെത്തിയ സൂര്യ ആരാധകന് ആദരാഞ്ജലികളർപ്പിച്ചു.ജഗദീഷിന്റെ ഭാര്യയ്ക്ക് ഒരു ജോലിക്കായി ശ്രമിക്കുമെന്നും മകളുടെ ഭാവിയിലെ പഠനച്ചെലവുകൾ വഹിക്കുമെന്നും സൂര്യ വാഗ്ദാനം ചെയ്തു. ഏകദേശം അരമണിക്കൂർ ആരാധകന്റെ വീട്ടിൽ ചെലവഴിച്ചശേഷമാണ് താരം മടങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.