ഓരോ ദിവസവും റെയില്‍വേ പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്. അതെ സമയം യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരികയാണ്. അടുത്തിടെ ലോവര്‍ മിഡില്‍ ബെര്‍ത്ത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ് റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്. നിങ്ങള്‍ സ്ഥിരമായി ട്രെയിന്‍ യാത്ര നടത്താറുള്ള വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. നിങ്ങളുടെ കയ്യിൽ സ്ഥിരീകരിച്ച ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടെങ്കിലും മറ്റ് ചില പ്രധാന ജോലികള്‍ കാരണം നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല. അതായത്, ഈ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കുന്നതാണ് . എന്നാല്‍, ഈ പുതിയ നിയമത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ് . അതെങ്ങനെയെന്നല്ലേ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് യാത്രക്കാരന്‍ നേരിടുന്നത് എങ്കില്‍ ഒന്നുകില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പകരം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരും. ഇപ്രകാരം ചെയ്യുമ്ബോള്‍ പുതിയ കണ്‍ഫേം ടിക്കറ്റ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്, കൂടാതെ, പണനഷ്ടവും. അതിനാലാണ് റെയില്‍വേ യാത്രക്കാര്‍ക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ടിക്കറ്റ് കുടുംബാംഗങ്ങള്‍ക്ക് കൈമാറുക
ഒരു യാത്രക്കാരന് തന്‍റെ ടിക്കറ്റ് പിതാവ്, അമ്മ, സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്‍റെ പേരിലേക്ക് കൈമാറാന്‍ കഴിയും. ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുൻപ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം. പിന്നീട് അധികൃതര്‍ ടിക്കറ്റില്‍ യാത്രക്കാരന്‍റെ പേര് മാറ്റി ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്ത അംഗത്തിന്‍റെ പേര് ചേര്‍ക്കുന്നു.ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുൻപ് അയാള്‍ക്ക് ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനായി ആവശ്യപ്പെടാം. ഈ ടിക്കറ്റ് അഭ്യര്‍ത്ഥിച്ച വ്യക്തിയുടെ പേരിലേക്ക് മാറ്റും. അതേസമയം, വിവാഹത്തിന് പോകുന്നവരുടെ മുന്നില്‍ ഇത്തരമൊരു സാഹചര്യം വന്നാല്‍, വിവാഹത്തിന്‍റെയും പാര്‍ട്ടിയുടെയും സംഘാടകര്‍ ആവശ്യമായ രേഖകള്‍ സഹിതം 48 മണിക്കൂര്‍ മുൻപ് അപേക്ഷിക്കണം. ഓണ്‍ലൈനായും ഈ സൗകര്യം ലഭിക്കും. എന്‍സിസി കേഡറ്റുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍, ഒരു ടിക്കറ്റ് ഒരു തവണ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കൂ. അതായത്, ഒരു യാത്രക്കാരന് തന്‍റെ ടിക്കറ്റ് മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ അത് മാറ്റുവാന്‍ സാധിക്കില്ല. അതായത്, ആ ടിക്കട്റ്റ് മറ്റൊരാള്‍ക്ക് വീണ്ടും കൈമാറാന്‍ സാധിക്കില്ല.
ട്രെയിന്‍ ടിക്കറ്റ് എങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാം?
ടിക്കറ്റിന്‍റെ പ്രിന്‍റ് ഔട്ട് എടുക്കുക. അടുത്തുള്ള റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ സന്ദര്‍ശിക്കുക.
ടിക്കറ്റ് ആരുടെ പേരിലാണ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് ആ വ്യക്തിയുടെ ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള പ്രൂഫ് കൈവശം വയ്ക്കണം. കൗണ്ടറില്‍ ടിക്കറ്റ് കൈമാറ്റത്തിനുള്ള അപേക്ഷ നല്‍കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









