വിക്രമിന്റെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനിച്ച് കമൽഹാസൻ . കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകേഷ് കനകരാജിനോടുള്ള സ്‌നേഹവും നന്ദിയും അറിയിച്ചുകൊണ്ട് സംവിധായകൻ കമലിന് ഇന്നലെ ട്വീറ്റ് ചെയ്തു.
ലോകേഷിന് കമല്‍ ഹാസന്‍ അയച്ച കത്ത്
വിശപ്പുള്ളവനാകുക, നിന്‍റെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും. പ്രിയപ്പെട്ട ലോകേഷ്, പേരിന് മുമ്പിൽ ഞാൻ ശ്രീ എന്ന് ചേർക്കാതിരുന്നത് ബോധപൂർവമാണ്. ഇത് നമ്മൾ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണമായതുകൊണ്ട് കനകരാജിന് (ലോകേഷിന്‍റെ അച്ഛൻ) അങ്ങയുടെ മേലുള്ള അവകാശം അദ്ദേഹത്തോട് ചോദിക്കാതെ ഞാൻ എടുക്കുകയാണ്. എന്നിരുന്നാലും പൊതുസമൂഹത്തിൽ അങ്ങയുടെ പദവിയോടുള്ള ആദരവ് എന്നത്തേയും പോലെ തുടരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.