നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിലെ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി അനിൽ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി ഗൂഢാലോചന നടത്തിയാണ് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുൻനിർത്തി കേസെടുക്കുന്നത് പൊലീസ് സ്വപ്നയ്ക്കെതിരെആലോചിക്കുന്നുണ്ട് . അതിനിടെ മുൻമന്ത്രി കെ.ടി.ജലീൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രതി മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പൊലീസിനു പരാതി നല്‍കിയതെന്നു കെ.ടി. ജലീല്‍ പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മുമ്പ് നടത്തിയ പ്രസ്താവനകള്‍ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്‌ന ചെയ്തിരിക്കുന്നത്. മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മുമ്പ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ലോകവ്യാപകമായി വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








