കഞ്ചാവിനെ ലഹരി പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി നിയമരപമായി അംഗീകരിച്ച് തായ്‌ലൻഡ്
ഇതോടെ കഞ്ചാവിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായും തായ്‌ലൻഡ് മാറി . ഇനി മുതല്‍ കഞ്ചാവ് വളര്‍ത്തുന്നതിനോ വീടുകളില്‍ ഉപയോഗിക്കുന്നതിനോ തായ്ലന്‍ഡില്‍ വിലക്കുണ്ടാകില്ല. പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ നിയന്ത്രണങ്ങള്‍ തുടരും.
എന്നാൽ നിയമത്തില്‍ മാറ്റം വന്നതിന് തൊട്ടുപിന്നാലെ പലയിടങ്ങളിലായി പത്ത് ലക്ഷത്തോളം കഞ്ചാവ് തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും ആരോഗ്യ മന്ത്രാലയം മുന്‍കൈയെടുത്തു. മെഡിക്കല്‍- വ്യാവസായിക ആവശ്യങ്ങള്‍ക്കെന്ന രീതിയിലാണ് നിലവില്‍ കഞ്ചാവിന് നിമയപരമായ അനുമതി നല്‍കിയിരിക്കുന്നത്.
ഉറുഗ്വെ, കാനഡ എന്നീ രാജ്യങ്ങളില്‍ വിനോദത്തിന് തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ നിയമപരമായ അനുമതിയുണ്ട്. പക്ഷേ തായ്‌ലൻഡിൽ അത്തരത്തില്‍ അല്ല അനുമതി നല്‍കിയിരിക്കുന്നത്.
പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ മൂന്ന് മാസം വരെ തടവിലിടാനും പിഴയടക്കാനുമെല്ലാം ഇപ്പോഴും വകുപ്പുണ്ട്. എന്നാൽ നിയമത്തില്‍ മാറ്റം വന്നുവെങ്കിലും പല കാര്യങ്ങളിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.