ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുതിയ വിമാന സർവീസ് തുടങ്ങുന്നു. ഇൻഡിഗോയുടെ പുതിയ സർവീസ് ജൂണ്‍ 16ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സർവീസ്. രാവിലെ 5ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര തുടങ്ങുന്ന സർവീസ് മുംബൈ വഴി 9.10ന് അഹമ്മദാബാദിൽ എത്തും. തിരികെ വൈകിട്ട് 5.25ന് തിരിച്ച് രാത്രി 9.35ന് തിരുവനന്തപുരത്ത് എത്തും. നേരത്തേ കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു യാത്രക്കാർ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. യാത്രാസമയം ആറു മണിക്കൂറിൽനിന്ന് നാലു മണിക്കൂർ ആയി കുറയും. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഗുജറാത്തിലേക്കും ഗുജറാത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









