നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തെരുവില്‍ ഭീഷണിപ്പെടുത്തുകയാണെന്ന് സ്വപ്ന സുരേഷ്. കോടതിയിൽ നിയമനടപടികൾ നേരിടുന്നതിന് പകരം സ്വപ്‌നയ്‌ക്കെതിരെ കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും കേന്ദ്ര ഏജൻസികൾ സുരക്ഷ ഒരുക്കണമെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വ്യക്തികൾക്ക് കേന്ദ്ര സായുധ സേന നൽകുന്ന സുരക്ഷയ്ക്ക് പരിധിയുണ്ടെന്നും കോടതി ഉത്തരവുണ്ടെങ്കിൽ കേന്ദ്രം അത് പരിഗണിക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർത്തിയത് നിയമസഹായം ലഭിക്കാനുള്ള എല്ലാ വഴികളും അടക്കാനാണ് ശ്രമം. താമസസ്ഥലം പോലീസ് നിരീക്ഷിക്കുന്നതിനാൽ കേരള പോലീസിനെ പിൻവലിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









