കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ പുതിയ സൈനിക പദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും പ്രതിഷേധം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് നടത്തി. ആര്‍മി കോമണ്‍ പ്രവേശന പരീക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധങ്ങളുടെ ഭാഗമായി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. മൂന്നുറോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. എഴുത്ത് പരീക്ഷ വേഗത്തിലാക്കണമെന്നതാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.അതെ സമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. ബീഹാറിലെ ജെഹനാബാദില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു. പട്നയില്‍ കടയ്ക്ക് നേരെ കല്ലേറുണ്ടായി.ബിഹാറില്‍ ഇന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ബന്ദ് ആചരിക്കുകയാണ്. വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എ ആഹ്വാനം ചെയ്ത ബന്ദിന് ആര്‍.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഹരിയാനയിലെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടര്‍ന്ന് വിച്ഛേദിച്ച ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. അതേസമയം, അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം നല്‍കുമെന്നും പ്രായപരിധി 26 ആക്കിയേക്കും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അഗ്നിവീര്‍ അംഗമായവര്‍ക്ക് സൈന്യത്തില്‍ തുടര്‍ ജോലിക്ക് സംവരണം നല്‍കുമെന്നും കേന്ദ്ര -പോലീസ് സേനകളിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം നല്‍കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









