ശിവസേന വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവസേനയുടെ സ്ഥാപക ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് വടകര ട്രാഫിക് പോലീസ് സ്റ്റേഷനിൽ അക്ഷപാത്രത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്തു. ശിവസേന വടകര പാർലമെന്റ് മണ്ഡലം . പ്രസിഡന്റിൽ നിന്നും ട്രാഫിക് സിവിൽ പോലീസ് ഓഫീസർ ബിജു ഭക്ഷണ പൊതി ഏറ്റുവാങ്ങി. പ്രസിഡന്റ് തുളസിദാസ് കുന്നുമ്മക്കര ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുഞ്ഞിക്കേളുക്കുറുപ്പ് തുണേരി, നിധീഷ് കുമാർ , ജസിന തുളസീദാസ് , മോഹനൻ കെ.ടി. ബസാർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









