വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ യുഡിഎഫിന്റെ ഐശ്വര്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാര്യങ്ങൾ മാറ്റിമാറ്റി പറയാനും യുഡിഎഫിന് അനുകൂലമായി കാര്യങ്ങൾ തിരിച്ചുകൊണ്ടുവരാനും ജയരാജനെ പോലെ ഒരാൾ വേണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടയിൽ അശ്ലീല വിഡിയോ ഇറക്കിയതു പ്രതിപക്ഷ നേതാവാണെന്ന ജയരാജന്റെ ആരോപണത്തിൽ നിയമനടപടിയുണ്ടാകും. കൺവീനർ സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടു തന്നെ നിയമപരമായി നേരിടുമെന്നു സതീശൻ പറഞ്ഞു.
സംസ്ഥാനത്തു വ്യാപകമായി സിപിഎം കലാപത്തിന് ആഹ്വാനം ചെയ്യുന്നു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമത്തിനാണു കേസെടുത്തിരിക്കുന്നത്. അവരെ മർദിച്ച ഇ.പി. ജയരാജനെ സാക്ഷിയാക്കി. ലോക കേരള സഭയിൽ പങ്കെടുക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി കണ്ണിൽ ചോരയില്ലാത്തതാണെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കണ്ണിൽച്ചോരയില്ലാതെ പൊലീസിനെ ഉപയോഗിച്ചു പ്രതിപക്ഷ പ്രവർത്തകരെ അടിച്ചമർത്തിയതു മുഖ്യമന്ത്രിയാണ്. ഭരണത്തിൽ അവതാരങ്ങളുണ്ടാവില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് അനിത പുല്ലയിൽ കൂടി വന്നതോടെ ദശാവതാരങ്ങൾ തികഞ്ഞു. ലോക കേരള സഭയിലെ പ്രതിനിധി അല്ലാത്ത അനിത എങ്ങനെയാണ് അതിസുരക്ഷാ മേഖലയായ നിയമസഭാ സമുച്ചയത്തിൽ കയറിയത്? സർക്കാരിനെതിരായ സമരവുമായി യുഡിഎഫ് മുന്നോട്ടു പോകും.
സ്വപ്നയുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത്. സംഘപരിവാറും സിപിഎമ്മും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി അന്വേഷണം അട്ടിമറിക്കുമെന്നതിനാലാണു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും സതീശൻ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









