ചർമ്മസംരക്ഷണത്തിന് മികച്ചൊരു പ്രതിവിധിയാണ് തണ്ണിമത്തൻ . തണ്ണിമത്തനിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ധാന്യകണങ്ങൾ ചർമ്മത്തെ മൃദുവായി പുറംതള്ളാൻ സഹായിക്കുന്നു, അതേസമയം ജലാംശം നൽകുകയും ചെയ്യുന്നു.
‘തണ്ണിമത്തൻ വൈറ്റമിൻ സമ്പുഷ്ടമായ ഭക്ഷണമാണ്. അത് ആന്തരികമായും ബാഹ്യമായും ധാരാളം ഗുണങ്ങൾ നൽകുന്നു. വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നൽകാൻ തണ്ണിമത്തൻ കൊണ്ട് മികച്ച ഫേസ് പാക്കുകൾ നോക്കാം രണ്ട് ടേബിൾസ്പൂൺ തണ്ണിമത്തൻ ജ്യൂസും ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ തൈരിൽ ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക. പാക്ക് ഉണ്ടാക്കിയ ശേഷം മുഖത്തിടുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ഒരു മൂന്ന് ടീസ്പൂൺ തണ്ണിമത്തൻ പേസ്റ്റും ഒരു ടീസ്പൂൺ വെളളരിക്ക നീരും ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. 15 മിനുട്ട് കഴിഞ്ഞ് മുഖം തണുത്ത വെള്ളത്തിൽ കഴുകുക. മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായകമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.