കണ്ണൂരിൽ കാണാതായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പതിനാറുകാരനായ സുഹൃത്തിനൊപ്പം തിയറ്ററിൽനിന്നു കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണ് ടൗൺ പൊലീസ് ഇരുവരെയും പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഇരുവരെയും മാതാപിതാക്കൾക്ക് ഒപ്പം വിട്ടയച്ചു. പെൺകുട്ടി തനിക്ക് പനിയാണെന്നും ക്ലാസിൽ വരാൻ കഴിയില്ലെന്നും അമ്മയുടെ ഫോണിൽനിന്ന് കുട്ടി ടീച്ചർക്ക് മെസേജ് അയച്ചിരുന്നു . ടീച്ചർ തിരിച്ചയച്ച മറുപടി ഫോണിൽനിന്നു ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിറ്റേന്ന് രാവിലെ വീട്ടിൽനിന്നും സ്കൂൾ വാനിൽ കയറി സ്കൂളിലെത്തിയ കുട്ടി, ശേഷം പുറത്ത് കാത്തുനിന്ന സുഹൃത്തിനൊപ്പം തിയറ്ററിലേക്ക് പോകുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരൻ കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. 3000 രൂപയുമായാണ് കെഎസ്ആർടിസി ബസ്സില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. ആദ്യമായിട്ടാണ് ഇവർ നേരിൽ കാണുന്നത് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപെട്ടത് . തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും പതിനാറുകാരൻ കുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









