മട്ടന്നൂരിൽ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎം എയുമായി യുവാവ് പിടിയിൽ.
കോട്ടയം പൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് ജങ്ഷനില്‍ വച്ചാണ് കാർ കസ്റ്റഡിയിൽ എടുത്തത്. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ മൂന്ന് പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.അതെ സമയം , ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









