ഉത്തര്‍പ്രദേശിലെ ഹഥാറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിനു ശേഷം ഭീതിയോടെയാണ് കഴിയുന്നതെന്നും ചിലര്‍ നിരന്തരം കുറ്റപ്പെടുത്തുകയാണെന്നും അതിനാല്‍ മറ്റെവിടേക്കെങ്കിലും പോവുകയാണെന്നും കുടുംബം അറിയിച്ചു.
ഇനിയും ഇവിടെ ജീവിക്കാനാവില്ല. എതെങ്കിലും ബന്ധുവിന്റെ വീട്ടിലേക്ക് മാറുകയാണ്. കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഇവിടെ ജീവിച്ചത്. എവിടെ പോയാലും അത് തന്നെ ചെയ്യുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങള് ഗ്രാമത്തില് ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവര് പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തില് നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാന് മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. അതിനാല്‍ ഗ്രാമം വിട്ടുപോവാനാണ് തീരുമാനം. ഞങ്ങളെ കുറിച്ച് അപവാദപ്രചാരണം നടത്തുകയാണ്. എന്റെ ഇളയ സഹോദരനു പോലും ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.