ആശുപത്രിയിലായ സാഹചര്യത്തിൽ തന്നെക്കുറിച്ച് വന്ന വാർത്തകളേ കുറിച്ച് പ്രതികരിച്ച് നടൻ വിക്രം. സോഷ്യൽ മീഡിയയിൽ പരന്ന വാർത്തകളെല്ലാം ക്രിയേറ്റീവ് ആയിരുന്നെന്നും എല്ലാം ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിക്രം. നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലർ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം തന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു എനിക്ക് ഇഷ്ടമായി തമാശ രൂപേണ താരം പറഞ്ഞു. എന്തെല്ലാം നമ്മൾ കാണുന്നു, ഇതൊന്നും ഒന്നുമില്ല”. വിക്രം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.