തിരുവനന്തപുരം: കേരളത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കില്ല.കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് നിലവിലെ തീരുമാനം. ഇന്ന് നടന്ന യോഗത്തില്‍ ബാര്‍ തുറക്കുന്നതിനെ ആരോഗ്യ വകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നല്‍കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശയടങ്ങിയ ഫയല്‍, എക്‌സൈസ് കമ്മീഷണര്‍, മന്ത്രി വഴി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്ന വിവരം എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്.എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാറുകളും, ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.