ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പിക്കാന്‍ ദക്ഷിണാമേരിക്കന്‍ രാജ്യങ്ങള്‍ കളത്തിലിറങ്ങുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ യോഗ്യത പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. ക്ലബ്ബ് ഫുട്ബോളിന് ഇടവേള നല്കി മെസിയും നെയ്മറുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ദേശീയ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. നാളെ നടക്കുന്ന ഒരു മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ഉറുഗ്വേ ചിലിയെയും പരാഗ്വേ പെറുവിനെയും നാളെ നേരിടുന്നുണ്ട്.
റഷ്യന്‍ ലോകകപ്പിലേക്കുള്ള വഴിയില്‍ പ്രതീക്ഷികള്‍ അസ്തമിച്ച അര്‍ജന്റീനയ്ക്ക് ഇക്വഡോറിനെതിരെ മെസി നേടിയ അത്ഭുത വിജയമാണ് മോസ്കോയിലെത്തിച്ചത്. ഇത്തവണ വീണ്ടും ഇക്വഡോര്‍ നേര്‍ക്കുന്നേര്‍ എത്തുമ്ബോള്‍ അത്തരത്തിലൊരു സമ്മര്‍ദ്ദമില്ലെങ്കിലും ജയത്തില്‍ കുറഞ്ഞതൊന്നും മെസിയും സംഘവും പ്രതീക്ഷിക്കുന്നില്ല. 33 കാരനായ മെസിയുടെ അവസാന ലോകകപ്പാണ്. ഇതിഹാസ താരത്തിന്റെ അക്കൗണ്ടില്‍ ഒരു ലോകകപ്പിന്റെ അഭാവം വലിയ നഷ്ടം തന്നെയാണെന്ന് അര്‍ജന്റീനയ്ക്കുമാറിയാം. അതിനാല്‍ മുന്നോട്ടുള്ള ഓരോ നീക്കവും ശ്രദ്ധയോടെയും പോരാട്ട വീര്യത്തോടെയുമായിരിക്കണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.40നാണ് പോരാട്ടം.
മെസിക്കൊപ്പം പരിചയസമ്ബന്നര് അധികം ഇത്തവണ ടീമിലില്ല. പരുക്കുമൂലം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ മാര്‍ക്കസ് റോഹോ കളിക്കുന്നില്ല. സെര്‍ജിയോ അഗ്യൂറോയെയും പരുക്കാണ് വലയ്ക്കുന്നത്. ടോട്ടനം താരം എറിക് ലമേലയെയും അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റ താരം എയ്ഞ്ചല്‍ ഡി കൊറിയ എന്നിവര്‍ക്കും ലയണല്‍ സ്കലോനിയുടെ ടീമില്‍ ഇടം ലഭിച്ചട്ടില്ല.
അതേസമയം ആസ്റ്റന്‍ വില്ലയുടെ ഗോള്‍കീപ്പര്‍ എമിലിനോ മാര്‍ട്ടനെസും പ്രതിരോധ താരങ്ങളായ ഫകുണ്ടോ മെഡിനയും ന്യൂവന്‍ പെരേസും അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. മെസിക്കൊപ്പം മുന്നേറ്റത്തില്‍ ലെതുറോ മാര്‍ടിനസും ലൂകാസ് ഒകാമ്ബോയും മുന്നേറ്റത്തില്‍ കളിക്കും. പകരക്കാരനായി ഡിബാലെയെയും പ്രതീക്ഷിക്കാം.
മാര്‍ച്ചില്‍ നടക്കാനിരുന്ന യോഗ്യത റൗണ്ട് മത്സരങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് മാറ്റിവച്ചത്. പത്ത് ടീമുകളാണ് റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ ഹോം-എവേ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ നേരിട്ട് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ ഇന്രര്കോന്റിനന്റല് പ്ലേ ഓഫ് കളിക്കേണ്ടി വരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.