പാലക്കാട്: ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകർ വിദ്യാർഥികളെ സമരത്തിന് കൊണ്ടുപോയി എന്ന് പരാതി. സ്കൂള് വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം സ്കൂളിന്റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റെന്നും അനിത പറഞ്ഞു.അനുമതിയില്ലാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവർക്കെതിരെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ ആരോപണം ശരിയല്ലെന്ന് എസ്.എഫ്.ഐ. പറഞ്ഞു.ക്ലാസിലെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ നിർബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണം ഉണ്ടാവും എന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടു പോയത്, എന്നാൽ ഒന്നും കിട്ടിയില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.പ്രകടനത്തിന് പോയ കുട്ടികൾ രാവിലെ മുതൽ ക്ലാസിൽ ഉണ്ടായിരുന്നില്ല എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സ്കൂളിൽ വരാത്ത കുട്ടികളുടെ ദൈനംദിന വിവരം പതിവു പോലെ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു. അപ്പോഴാണ് കുട്ടികൾ ക്ലാസിൽ എത്തിയില്ലെന്ന് അറിയുന്നത്. ആരോടും ചോദിക്കാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവർക്കെതിരെ കേസെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സംഘാടകർക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുക്കണമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് മങ്കട പോലീസിൽ പരാതി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








