മുംബൈ : മന്ത്രിസഭയിൽ മന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ വിവാദ നിര്‍ദ്ദേശവുമായി സുധീര്‍ മുംഗന്ദിവാര്‍. ഇനി മുതൽ ഫോൺ ചെയ്യുമ്പോൾ ഹലോ എന്ന് പറയേണ്ടെന്നും പകരം വന്ദേമാതരം എന്ന് സംബോധന ചെയ്താൽ മതിയെന്നുമാണ് അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകിയ നിര്‍ദ്ദേശം.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോൾ ഇനിയും സര്‍ക്കാര്‍ ജീവനക്കാര്‍ ഫോൺ സംഭാഷണത്തിൽ ഹലോ ഉപയോഗിക്കരുത്. ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. ഇനിയും അത് ഉപയോഗിക്കരുത്. പകരം വന്ദേമാതരം എന്ന് പറയണം. ഉത്തരവ് ഉടൻ ഇറങ്ങുമെന്നും – ബിജെപി നേതാവ് കൂടിയായ സുധീര്‍ മുംഗന്ദിവാര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







