പാമ്പുകളുടെ ദൃശ്യങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത് . അണലിയെ വിഴുങ്ങിയ മൂർഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒഡീഷയിലെ ബങ്കിയിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്നവർ പാമ്പ് പിടുത്തക്കാരെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധർ ഇരുപാമ്പുകളെയും പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. ആറടി നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പ് വിഴുങ്ങിയ അണലി അതിജീവിക്കാൻ പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു.