കുറഞ്ഞ ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മേഘ്നാ രാജ്. 2020-ലാണ് മേഘ്നയുടെ ഭർത്താവും കന്നഡയിലെ യുവസൂപ്പർതാരവുമായിരുന്ന ചിരഞ്ജീവി സർജ അന്തരിച്ചത്. ഈ സമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു മേഘ്ന. എന്നാൽ ഇപ്പോൾ ഈ കാലത്തെ എങ്ങനെ അതിജിവിച്ചെന്നും രണ്ടാമത് ഒരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തെ എങ്ങനെ നേരിട്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം . വിവാഹം കഴിക്കണമെന്ന് തന്നോട് പറഞ്ഞവരുണ്ടെന്ന് മേഘ്നാ രാജ് പറഞ്ഞു. അതേസമയം തന്നെ വിവാഹം കഴിച്ചില്ലെങ്കിലും മകനുമൊത്ത് സന്തോഷമായി ജീവിക്കാമല്ലോ എന്നു പറഞ്ഞവരുമുണ്ട്. ഇതിലേതിനാണ് താൻ ചെവികൊടുക്കേണ്ടതെന്ന് നടി ചോദിക്കുന്നു. ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം വിവാഹത്തേക്കുറിച്ച് അങ്ങനെയൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല.” മേഘ്ന പറഞ്ഞു. മകന്റെ ജനനത്തിന് ശേഷം രണ്ട് ചിത്രങ്ങളിലും മേഘ്ന അഭിനയിച്ചു. ബുധിവന്ത 2 ആണ് റിലീസിന് കാത്തിരിക്കുന്ന ചിത്രം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.