കർണാടകയിൽ ട്രെക്കുമായി വാൻ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. . പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാർ സഞ്ചരിച്ച ടെമ്പോ ട്രാക്സിൽ 24 യാത്രക്കാരുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിച്ചതായും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹയം പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







