രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 69,79,424 ആയി ഉയർന്നു
8,83,185 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 926 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,07,416 ആയി ഉയർന്നു. രാജ്യത്ത് 8,57,98,698 സാംപിളുകള്‍ പരിശോധിച്ചു.ഇന്നലെ മാത്രം 11,64,018 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.
ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 3.70 കോടി പിന്നിട്ടു. പ്രതിദിനം മൂന്നര ലക്ഷത്തോളം പേർക്കാണ് രോഗം ബാധിക്കുന്നത്. പതിനൊന്ന് ലക്ഷത്തോളം പേരാണ് രോഗബാധിതരായി മരിച്ചത്. 2.78 കോടി പേർ രോഗമുക്തി നേടിയതായും കണക്കുകൾ പറയുന്നു
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്‌പെയിൻ, അർജന്റീന രാജ്യങ്ങളാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. പ്രതിദിന വർധനവിൽ ഇന്ത്യയാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.