ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അനന്ത്‌നാഗിലെ പോഷ്‌ക്രീരി മേഖലയിൽ വച്ചാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടിയത്.
പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ ഊർജിതമാക്കിയതായും സുരക്ഷാസേന അറിയിച്ചു. നിരോധിത ഭീകര സംഘടനയായ എച്ച്‌എമ്മിന്റെ പ്രവർത്തകരായ ഡാനിഷ് ഭട്ടും ബഷാരത് നബിയുമാണ് കൊല്ലപ്പെട്ടത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. തുടർന്ന് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






