തിയേറ്ററുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ സൽമാൻ ചിത്രം സീതാരാമൻ ഉടൻ OTT പ്ലാറ്റ്‌ഫോമുകളിൽ എത്തും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നാളെ സെപ്റ്റംബർ 9 അർദ്ധരാത്രി മുതൽ OTT പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യാൻ തുടങ്ങും.
ആഗസ്റ്റ് 5ന് ആഗോളതലത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സീതാരാമം. വമ്പൻ ഹിറ്റായ ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ആദ്യം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം വൻ ഹിറ്റായതിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങി. സെപ്റ്റംബര്‍ 2 മുതലാണ് ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്.
A tale of love and love letters that stands timeless 💌#SitaRamamOnPrime, Sept 9
— prime video IN (@PrimeVideoIN) September 6, 2022
@dulQuer @mrunal0801 @iamRashmika pic.twitter.com/bRo4fHs26m
ബോക്സ് ഓഫീസില്‍ ചിത്രം വന്‍ വിജയമായിരുന്നു. ‘സീതാ രാമം’ ഇതുവരെ ബോക്സ് ഓഫീസില്‍ 50 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം അത് അഞ്ഞൂറിലധികം ആയി മാറിയിരുന്നു. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്ബാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
ദുല്‍ഖര്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.