ആലപ്പുഴ : അപൂർവ രോഗത്തിനെതിരെ ധീരമായി പോരാടിയ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയുടെയും നെഞ്ചിന്റെയും കറുത്ത പാടുകൾ മൂടിയതിന്റെ ബുദ്ധിമുട്ടുകൾ അതിജീവിച്ച് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം. അർബുദത്തെ തുടർന്നായിരുന്നു മരണം.
സോഷ്യൽ മീഡിയയിലൂടെ അറിയപ്പെടുന്ന പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാനുള്ള അവസരവും പ്രഭുലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഗായകനും ചിത്രകാരനും പ്രഭാഷകനുമാണ് പ്രഭുലാൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









