പോത്തൻകോട് ∙ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി. വേങ്ങോട് അമ്പാനൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൽ റഹിം, ഫസ്ന ദമ്പതികളുടെ മകൻ റയാനെ 10ന് വൈകിട്ട് വീടിനു മുന്നിലെ റോഡിൽ വാഹനം തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.കാറിനരികിൽ കുഞ്ഞ് കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോഴാണ് ദുരന്തമുണ്ടായതെന്നു കരുതുന്നു. സംഭവത്തിൽ കാർ ഡ്രൈവർ വേളാവൂർ സ്വദേശി തൗഫീഖ് (25)നെ പൊലീസ് അറസ്റ്റു ചെയ്തു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.ഓട്ടോറിക്ഷയിൽ വന്ന അയൽവാസി അബ്ദുൽസലാം, റോഡിൽ കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നത് കാണുമ്പോഴാണ് വീട്ടുകാർ അപകടവിവരം അറിഞ്ഞത്. ജ്യേഷ്ഠൻ റയ്ഹാനുമൊത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു റയാൻ. ഈ സമയത്താണ് അതിഥികൾ വന്നു മടങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









