കലയന്താനി : ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണവുമായി കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്.കലയന്താനി ജങ്ഷനിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൾ ടോമി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഫാ.ആന്റണി പുലിമലയിൽ ലഹരിവിരുദ്ധ സന്ദേശം നൽകി.ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ്. യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയ്ക്കാണ് നേതൃത്വം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









