തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക പ്രവര്‍ത്തക നവ്യ എന്നിവരാണ് പ്രതികള്‍. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇരുവരും ഒളിവിലാണെന്നും, ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുഹൈല്‍ ഷാജഹാന്‍ രാജ്യം വിട്ടതായും അഭ്യൂഹമുണ്ട്. ആക്രമണത്തിന് പോകാന്‍ സ്‌കൂട്ടര്‍ ഏര്‍പ്പാടാക്കിയതും, സ്‌ഫോടക വസ്തു വാങ്ങുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് സുഹൈൽ ആണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.ആറ്റിപ്രയിലെ പ്രാദേശിക പ്രവര്‍ത്തകയാണ് കേസില്‍ മൂന്നാം പ്രതിയായി ചേര്‍ത്ത ടി നവ്യ. ഒന്നാം പ്രതി ജിതിന്റെ സുഹൃത്താണ് ഇവര്‍. ജിതിന്‍ ആവശ്യപ്പെട്ട പ്രകാരം സുഹൈല്‍ ഏര്‍പ്പാടാക്കിയ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയതും, ആക്രമണശേഷം സ്‌കൂട്ടര്‍ സുരക്ഷിതമായി തിരികെ എത്തിച്ചതും നവ്യയാണെന്നാണ് പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









