കന്നഡ ചിത്രം ‘കാന്താര’യെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിച്ചതെന്നും എന്റെ കുടുംബത്തോടൊപ്പം ഞാന്‍ കാന്താര കണ്ടു തനിക്ക് അതില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കങ്കണ കുറിച്ചു. ഇന്ത്യയുടെ അടുത്ത ഓസ്‌കര്‍ എന്‍ട്രി ആയിരിക്കും കാന്താരയെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. റിഷഭ് ഷെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ സംസ്‌കാരത്തിന്റെയും നാടോടി കഥകളുടെയും മനോഹരമായ ആവിഷ്‌കാരം. എത്ര മനോഹരമായാണ് സിനിമയിലെ ഓരോ ഫ്രെയിമും അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ ആളുകള്‍ പറയുന്നതു കേട്ടു ഇങ്ങനെ ഒരു സിനിമ അവരുടെ അനുഭവത്തില്‍ ആദ്യമാണെന്ന്. തീര്‍ച്ചയായും അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണിത്- കങ്കണ കൂട്ടിച്ചേര്‍ത്തു.
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 170 കോടി വരുമാനം നേടി കഴിഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.