സർവകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിംലീഗ്. മാനദണ്ഡം ലംഘിച്ചാണ് വിസിമാരുടെ നിയമനം നടന്നതെന്നും ലീഗ് നേതാവ് പിഎംഎ സലാം പ്രതികരിച്ചു. ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. എന്നാൽ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. യൂണിവേഴ്സിറ്റികളിലെ വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണ് നടന്നത്. സെർച്ച് കമ്മറ്റിയിൽ മൂന്ന് അംഗങ്ങളുണ്ടാകണം. അക്കാദമി വിദഗ്ധരാണെന്ന് വേണ്ടതെന്നതടക്കമുള്ള ചട്ടങ്ങൾ ലംഘിക്കപ്പെട്ടുമെന്നും പിഎംഎ സലാം പറഞ്ഞു. അതെ സമയം ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെടി ജലീൽ പ്രതികരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









