വയനാട് കോട്ടത്തറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഓട്ടോയുടെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റ വിശ്വനാഥനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









