കഴുത്തിൽ കുരുക്കിട്ടശേഷം ഭാര്യയെ വിഡിയോ കോൾ ചെയ്ത് യുവാവ് ജീവനൊടുക്കി. തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട ശേഷം ജയ്സൺ വീട്ടിലായിരുന്ന ഭാര്യയെ വിഡിയോ കോളിൽ വിളിച്ച് തൂങ്ങിമരിക്കാൻ പോകുകയാണെന്നു പറഞ്ഞു. ഉടൻ തന്നെ ഭാര്യ ഇദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്തുക്കൾ ഇദ്ദേഹത്തെ ഫോണിൽ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഹൈദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്ഐ ബൈജു പി.ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം ക്വാർട്ടേഴ്സിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









