മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി. കേസില്‍ കുറ്റപത്രം വായിച്ചു കേട്ടു. ഇതേത്തടുര്‍ന്നാണ് ജാമ്യം എടുത്തത്. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് തവണ നോട്ടീസ് അയച്ചതിന് ശേഷമാണ് ശ്രീറാം ഹാജരായത്.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു.
ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമന്‍. കേസിലെ രണ്ടാം പ്രതി ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ് നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്‍മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്‍മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്.
ആവർത്തിച്ച് വിളിച്ചിട്ടും ശ്രീരാം കേസിൽ ഹാജരാകാതിരുന്നതിനാൽ കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേൾപ്പിക്കാൻ ആയിട്ടില്ല. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.