താമരശ്ശേരി: ലോകകപ്പിൻ്റെ ആവേശത്തിൽ മെസ്സിക്കും നെയ്മറിനും പിന്നാലെ പരപ്പൻപൊയിലിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സ് കൂട്ടായ്മയായ സി.ആര്‍ 7 പരപ്പന്‍പൊയിലാണ് ക്രെയിനിൻ്റെ സഹായത്തോടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചത്പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. ഹൈസ്കൂളിന് സമീപത്തായാണ് വെള്ളിയാഴ്ച വൈകീട്ടോടെ കട്ടൗട്ട് സ്ഥാപിച്ചത്. ‘ഒരേയൊരു രാജാവ്’ എന്ന ക്യാപ്ഷനോടെ അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ കട്ടൗട്ട് സ്ഥാപിച്ചത്. സ്റ്റിക്കര്‍, പ്ലൈവുഡ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ്, മരം തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. നേരത്തേ പുള്ളാവൂരില്‍ ചെറുപുഴയില്‍ ആദ്യം 30 അടിയുള്ള മെസ്സിയുടെയും 40 അടിയുള്ള നെയ്മറിന്റെയും കട്ടൗട്ടുയര്‍ന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









