തിരുവനന്തപുരം; കരാര്‍ നിയമനത്തിന് ലിസ്റ്റ് തേടി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് അയച്ച സംഭവത്തിലെ ക്രൈം അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് .ഈ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ്.തിരുവനന്തപുരം കോർപ്പറേഷനിൽ ഒതുങ്ങുന്നതല്ല ഇത്.കേരളത്തിലെ എല്ലാ പിൻവാതിൽ നിയമനങ്ങളും പ്രതിപക്ഷം പുറത്തു കൊണ്ടുവരും.PSC നിയമനം പോലും പല പൊതുമേഖല സ്ഥാപനങ്ങളിലും നടക്കുന്നില്ല.താൽക്കാലിക നിയമ വിവരം ശേഖരിക്കുന്നു.ഇതിനു ശേഷം നിയമ നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.ആനാവൂർ നാഗപ്പൻ എന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടർ ആയത് ? ഡിആർ അനിൽ കത്തെഴുതിയെന്ന് സമ്മതിച്ചു, ആ മാന്യതയെങ്കിലും മേയറിൽ നിന്ന് പ്രതീക്ഷിക്കുന്നു.പിൻവാതിൽ നിയമനങ്ങൾ എംപ്ലോയ്മെന്റ് വഴിയാക്കാനുള്ള തീരുമാനം മേയറുടെ കത്തിനെ തുടർന്ന് , അക്കാര്യത്തിൽ മേയറോട് നന്ദിയുണ്ടെന്നും സതീശന്‍ പരിഹസിച്ചു. അതെ സമയം ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇന്ന് കൂടുതൽ മൊഴികൾ രേഖപ്പെടുത്തും.മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ മേയറുടെ മൊഴിയെടുത്തത്. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









