ദുരൂഹസാഹചര്യത്തിൽ മരിച്ച വാളയാറിൽ സഹോദരിമാരുടെ കേസിന്റെ തുടരന്വേഷണം സിബിഐയിലെ വനിതാ ഒാഫിസറുടെ നേതൃത്വത്തിൽ നടത്തും. കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി.എസ്.ഉമ അന്വേഷണസംഘത്തെ നയിക്കുമെന്നു സിബിഐ അഭിഭാഷകൻ പോക്സോ കോടതിയെ രേഖാമൂലം അറിയിച്ചു. അന്വേഷണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നു കോടതി നിർദേശം നൽകി. കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കുറ്റപത്രത്തിനെതിരെ കുട്ടികളുടെ അമ്മയും വാളയാർ സമരസമിതിയും രംഗത്തെത്തിയിരുന്നു. കേരളത്തിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സിബിഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









