കൊട്ടാരക്കര ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റി. രണ്ടുദിവസം മുമ്പ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു. ഇത് അക്രമികൾ തകർത്തിരുന്നു. ഇതിന്റെ പേരിൽ കേസ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഗാന്ധിപ്രതിമ സ്ഥാപിച്ചത്. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആയിരുന്നു പ്രതിമയ്ക്ക് നേരെ ആക്രമണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









