മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ് മൃദുലയും യുവയും.. യുവയ്ക്കൊപ്പമുള്ള ഓരോ മുഹൂർത്തവും പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി മൃദുല പങ്കുവയ്ക്കാറുണ്ട്. ഒപ്പം തന്നെ യുവയും വിശേഷങ്ങൾ പറഞ്ഞെത്താറുണ്ട്. ഇപ്പോൾ രണ്ടുപേരുടെയും വലിയ വിശേഷം കുഞ്ഞ് ധ്വനിയാണ്. ധ്വനിക്കൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ഇരുവരും.കുഞ്ഞിനൊപ്പമുള്ള ആദ്യ ഫാമിലി ട്രിപ്പ് വിശേഷം പങ്കുവെക്കുകയാണ് മൃദുല. മൃദുലയും യുവയും കുഞ്ഞുമാണ് യാത്രയ്ക്ക് പോകുന്നത്. ‘ട്രിപ്പ് മോഡ് ഓൺ’ എന്നാണ് ചിത്രങ്ങൾക്ക് മൃദുല നൽകുന്ന ക്യാപ്‌ഷൻ. വീഡിയോയിൽ മൂന്നാളും റിസോട്ടിൽ എത്തിയതും റൂമിൽ വിശ്രമിക്കുന്നതും കാണിക്കുന്നുണ്ട്. ബീച്ച് റിസോട്ടിൽ സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് താരങ്ങളുടെ യാത്രയ്ക്ക് ആശംസകൾ നേരുന്നത്. അടിച്ച് പൊളിച്ച് തിരിച്ച് വരാനാണ് ചിലർ പറയുന്നത്.ധ്വനിമോൾ വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിച്ചതെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രധാനമായും അച്ഛനും അമ്മയുമായി പ്രോമോഷൻ ലഭിച്ചു. അതുപോലെ ഞങ്ങൾക്ക് ഒരുമിച്ച് സ്നേഹിക്കാനായി കുഞ്ഞുവാവ വന്നു. കുഞ്ഞ് വന്നപ്പോൾ ഞങ്ങൾ തമ്മിലുളള ഒരു ബന്ധം കുറുച്ചുകൂടെ അടുത്തതായും താരങ്ങൾ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.