മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം മകള്‍ പാര്‍വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാര്‍വതിയും മകള്‍ക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയില്‍ കാണുന്നത്. ജഗതിയുടെ ശബ്ദം കേള്‍ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.ജഗതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.