ബാലതാരമായി മലയാളികൾക്ക് മുന്നിൽ എത്തിയ താരമാണ് ഡിംബിൾ റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഡിംപല്‍ റോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറ്. മകൻ പാച്ചു തന്നെയാണ് ഡിംപലിന്റെ പ്രധാന വിശേഷവും. മകനോടൊപ്പമുള്ള ഓരോ നിമിഷങ്ങളും പങ്കു വെക്കാറുണ്ട് ഡിംപല്‍ റോസ്. പത്ത് ലക്ഷം രൂപ തരാം. യൂട്യൂബ് ചാനല്‍ തരുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് ഒട്ടും ആലോചിക്കാതെ തന്നെ താരം മറുപടി പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഡിംപല്‍ പറഞ്ഞത് . അതിലുള്ള വീഡിയോസ് ഒന്നും എനിക്ക് റീക്രിയേറ്റ് ചെയ്യാനായി സാധിയ്ക്കില്ല. ചാനല്‍ എത്ര ലക്ഷം തരാം എന്ന് പറഞ്ഞാലും കൊടുക്കില്ല എന്നാണ് ഇതിനു കാരണമായി പറഞ്ഞത്. ജീവിതത്തില്‍ താന്‍ ഏറ്റവും അധികം വില കൊടുത്ത് വാങ്ങിയ സാധനം മകന്‍ തന്നെയാണ് എന്നാണ് ഡിംപല്‍ പറയുന്നത്. അത്രയധികം എക്‌സ്‌പെന്‍സ് ആയിരുന്നു അവന്റെ ജനനം. പ്രാര്‍ത്ഥിച്ചും പണം കൊടുത്തും കരഞ്ഞും വാങ്ങി എടുത്തത് തന്നെയാണ് ഞാന്‍ എന്റെ മകനെയെന്നും താരം പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.