നടി തുനിഷ ശർമ്മ ജീവനൊടുക്കിയതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന ആരോപണവുമായി ബിജെപി മന്ത്രിയും രംഗത്ത്. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജനാണ് തുനിഷയുടെ മരണത്തില്‍ ലൗ ജിഹാദ് ആരോപണം നടത്തിയത്. തുനിഷ ശർമ്മയുടെ മരണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മരണത്തിന് പിന്നില്‍ ലവ് ജിഹാദ് സശയിക്കുന്നുണ്ടെന്നുമായിരുന്നു ഗിരീഷ് മഹാജന്‍റെ പ്രതികണം. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോട് പ്രതികരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.അതെ സമയം ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. നേരത്തേ ബിജെപി എംഎൽഎ രാം കദമും ഇതേ ആരോപണം നടത്തിയിരുന്നു. അതേസമയം ഇരുവരുടെയും ആരോപണം മുംബൈ പൊലീസ് നിഷേധിച്ചു. തുനിഷയുടെ മരണത്തില്‍ ലൗ ജിഹാദ് ബന്ധം സംശയിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായിരുന്നതയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.രണ്ട് ദിവസം മുമ്പാണ് ഹിന്ദി സീരിയൽ നടിയെ ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് റൂമിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഹതാരമായ ഷീസാൻ ഖാനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുനീഷയും ഷീസാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തുനിഷയുടെ മരണത്തിന് കാരണം ഷീസാനാണെന്നും കാണിച്ച് നടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.