ന്യൂദൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ഒരു വർഷത്തിലേറെയായി വീട്ടുതടങ്കലിൽ കഴിയുന്ന മുഫ്തിയെ ചൊവ്വാഴ്ച രാത്രി വിട്ടയച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് മുഫ്തിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മുഫ്തി ഉൾപ്പെടെ നിരവധി നേതാക്കളെ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്എ) വീട്ടുതടങ്കലിൽ ആക്കിയിരുന്നു. (മൂന്ന് മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ ഇത് അനുവദിക്കുന്നു.)
മുഫ്തിയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിചിരുന്നു. ജൂലൈയിൽ മുഫ്തിയെ പി.എസ്.എ നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു ആന്‍ഡ് കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ നീട്ടിയിരുന്നു. നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നത് ചോദ്യം ചെയ്ത് മകൾ ഇൽതിജ മുഫ്തിയെ ഹേബിയസ് കോർപ്പസ് ഹരജി നൽകി സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് മുഫ്തിയുടെ മോചനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.