തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. 6486 പേർക്ക് സമ്പർക്കം മൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യപ്രവർത്തകരാണ്. 23 പേര്‍ രോഗബാധിതരായി മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 94517 പേരാണ്. 50154 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു. 7082 പേരാണ് ഇന്ന് രോഗമുക്തരായത്.
കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്ബലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്ബഴുതൂര്‍ സ്വദേശി രാജന്‍ (50), കരമന സ്വദേശി പുരുഷോത്തമന്‍ (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍ (68), കോഴിക്കോട് വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1195, എറണാകുളം 1130, തൃശൂര്‍ 850, തിരുവനന്തപുരം 350, കണ്ണൂര്‍ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസര്‍ഗോഡ് 290, ഇടുക്കി 85, വയനാട് 141 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂര്‍, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,22,231 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,49,001 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,671 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,76,892 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്‍തത് 3,10,140 കേസുകളാണ്. 93,837 ആക്ടീവ് കേസുകളുണ്ട്. 2,15,149 പേർ രോഗമുക്തി നേടി. 1067 പേർ മരിച്ചു. കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തിൽ 8911 കേസുകൾ എന്ന നിലയ്ക്ക് സംസ്ഥാനത്തുണ്ട്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകൾ കൂട്ടി. കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ 1,07,820 ആണ്. ഇന്ത്യയിൽ അത് 86,792 മാത്രമാണ്. രോഗവ്യാപനം കൂടിയെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കേരളത്തിൽ വളരെ കുറവാണ്. ദേശീയതലത്തിൽ മരണനിരക്ക് 1.6 ശതമാനമാണ്. കേരളത്തിൽ 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് 10 ലക്ഷത്തിൽ 106 പേർ മരണപ്പെട്ടപ്പോൾ കേരളത്തിലത് 31 മാത്രമാണ്.
തിരുവനന്തപുരത്ത് മികച്ച പ്രതിരോധം തുടരുന്നതിനാൽ രോഗബാധിതരുടെ എണ്ണം കുറവാണ്. ഉറവിടമറിയാത്തവരും കുറഞ്ഞു. രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം. കിടക്കകൾ തിരുവനന്തപുരത്ത് കുറവില്ല. 14,250 ആണ് ജില്ലയിലെ കേസ് പെർ മില്യൺ. എ കാറ്റഗറിയിൽ 1026 കിടക്കകൾ. ബി കാറ്റഗറിയിൽ 223 കിടക്കകൾ. സി കാറ്റഗറിയിൽ 117 കിടക്കകൾ എന്നിങ്ങനെ ഒഴിഞ്ഞുകിടക്കുന്നു. മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കൊല്ലം ജില്ലാ ഭരണകൂടം പുരസ്കാരം നൽകും. ജില്ലയിലെ ആദ്യത്തെ 3 തദ്ദേശസ്ഥാപനങ്ങൾ, ജില്ലയിലെ ആദ്യ മൂന്ന് തദ്ദേശവാർഡ്, ഡിവിഷൻ, കൗൺസിൽ എന്നിങ്ങനെ തിരിച്ച് അംഗീകാരം നൽകും. ആദ്യം കൊവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും സമ്മാനം. തുടർച്ചയായി മൂന്നാഴ്ച കൊവിഡ് മുക്തമായിരിക്കണം.
കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റിയിൽ കാര്യമായ വർദ്ധനയില്ല. പക്ഷേ നഗരമേഖലയിൽ കൂടുതൽ രോഗികളുണ്ട്. കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും കൂടുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. എറണാകുളത്തെ 7 എഫ്എൽടിസികൾ എസ്എൽടിസികളാക്കും. കറുകുറ്റിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്‍ററിലെ എഫ്എൽടിസി സ്പെഷ്യൽ കൊവിഡ് കെയർ സെന്‍ററാക്കും. നാല് താലൂക്ക് ആശുപത്രികൾ കൊവിഡ് സംശയിക്കുന്നവരെയും പ്രത്യേക പരിചരണം ആവശ്യമുള്ളവരെയും പാർപ്പിക്കാനായി സജ്ജമാക്കും.
പാലക്കാട്ട് കൊവിഡ് വ്യാപനം കൂടിയാൽ ഉപയോഗിക്കാൻ 6 ഡോമിസിലറി കെയർ സെന്‍ററുകൾ പ്രവർത്തനം തുടങ്ങി. വയനാട്ടിലും ഇത്തരം സെന്‍ററുകൾ തുടങ്ങും. വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് ഇവിടെ കഴിയാം. ആദ്യഘട്ടത്തിൽ എഫ്എൽടിസികളോട് ചേർന്നാണ് സെന്‍ററുകൾ സ്ഥാപിക്കുക. കോഴിക്കോട് തീരദേശമേഖലയിൽ രോഗികൾ കൂടി. ഇവിടെ കർശന നിയന്ത്രണത്തിന് പ്രത്യേക ടീം രൂപീകരിച്ചു. പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ രൂപീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.