മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് മൃദുല വിജയും യുവ കൃഷ്ണയും. മിനി സ്ക്രീൻ പ്രേക്ഷകർക്കു പ്രിയങ്കരിയായി തിളങ്ങി നിൽക്കുന്ന സമയത്താണ് മൃദുല വിവാഹിതയാകുന്നത്. ഇവരുടെ മകൾ ധ്വനി കൃഷ്ണയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് യുവയും മൃദുലയും. വാലന്റൈൻസ് ഡേയ്ക്ക് നൽകാൻ കഴിയാതിരുന്ന സമ്മാനം ഇപ്പോൾ നൽകി മൃദുലയെ സർപ്രൈസ് ആക്കിയതിനെ കുറിച്ചാണ് യുവയുടെ വീഡിയോ. ഒരു ഭർത്താവും ഭാര്യക്ക് ഇതുവരെ നൽകാത്ത സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ. വീഡിയോ വൈറലായി മാറുകയാണ്.
വാലന്റൈന്‍സ് ഡേയ്ക്ക് വീഡിയോ എടുക്കാനായില്ല. അന്ന് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നില്ല. വാവയുടെ ചോറൂണിന്റെ തിരക്കിലും ആയി പോയി. ജീവിതത്തില്‍ എപ്പോഴും പ്രേമിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഒരു ഭാര്യയ്ക്കും ഒരു ഭര്‍ത്താവും കൊടുക്കാത്ത സര്‍പ്രൈസാണ് കൊടുക്കാന്‍ പോവുന്നതെന്നും പറഞ്ഞാണ് യുവ വീഡിയോ ആരംഭിച്ചത്.
ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ഗുണകരമായ സാധനമാണിത്. ഇത് തന്നെയാണോ ഓര്‍ഡര്‍ ചെയ്തതെന്നായിരുന്നു സമ്മാനം കണ്ടപ്പോള്‍ മൃദുലയുടെ ചോദ്യം. കപ്പിള്‍ പില്ലോ ആയിരുന്നു യുവയുടെ സർപ്രൈസ് സമ്മാനം. ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ കിടക്കുമ്പോള്‍ വേദന വരുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന, ചേർന്ന് കിടക്കാൻ ഉപകാരപ്പെടുന്ന പില്ലോ ആണ് യുവ സമ്മാനിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.